ഇത്രയും ടേസ്റ്റ് ഉള്ള ഉച്ച ഊണ് കിട്ടുന്ന ഒരു ഹോട്ടൽ കേരളത്തിൽ വേറെ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് 50 രൂപക്ക് കിടിലം ഊൺ സാമ്പാർ മീൻകറി ഒക്കെ വേറെ ലെവൽ ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത ചോറിന് കൂടെ കിട്ടുന്ന സൈഡ് കറികളാണ് , തനി നാടൻ സൈഡ് കറികൾ, പച്ചടിയും പൈനാപ്പിൾ കിച്ചടിയും ഇവിടെത്തെ മെയിൻ ആണ് അതും കൂട്ടി ചോറ് കഴിക്കാൻ പ്രത്യേക രസമാണ് , എന്നും ഒരു ഓണസദ്യ കഴിച്ച ഫീൽ , കൂടാതെ എന്നും വേറെയും രണ്ടു തരം തൂക്ക് കറിയും കൂടി ഉണ്ടാക്കും 50 രൂപക്ക് കഴിക്കുന്നവർ ഡബൾ മൊതലാകും പിന്നെ നല്ല മീൻ പൊരിച്ചതും ഇടക്ക് നല്ല ബീഫ് ഫ്രൈ ചിക്കൻ പാട്സും ഉണ്ടാവും ചോറ് കൂടാതെ ഇവിടെ ചിക്കൻ ബിരിയാണിയും ഉണ്ട് , ബിരിയാണി ഒരു ആവറേജ് ടെസ്റ്റ്ആണ്, ചോറാണ് ഇവിടുത്തെ മെയിൻ , ഓണത്തിന് ഓണസദ്യയുണ്ട് എൻറെ ജീവിതത്തിൽ ഞാൻ കഴിച്ചത് വെച്ച് ഏറ്റവും അടിപൊളി ഓണസദ്യ ഇവിടുത്തെ ആണ് ,എല്ലാം നല്ല പെർഫെക്റ്റ് ക്വാളിറ്റി ഐറ്റംസ് ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാൽ വരെ ഇത് കിട്ടൂല, ഉച്ച ഊണിന് പത്തിൽ പത്ത് മാർക് കൊടുക്കാ Service: Dine in Meal type: Lunch Price per person: ₹1–200 Food: 5 Service: 5 Atmosphere: 2