വെള്ളയപ്പവും തേങ്ങാ ചമ്മന്തിയും മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്തുള്ള സി.കെ പ്രേമന്റെ ലക്ഷ്മി ടീഷോപ്പിൽ നിന്നും വെള്ളയപ്പത്തിനൊപ്പം തേങ്ങാ ചമ്മന്തി കൂട്ടുന്നതുവരെ ഈ രുചി അറിയില്ലായിരുന്നു. പ്രേമേട്ടനെ നേരത്തെ പരിചയമുണ്ടെങ്കിലും പ്രിയ സുഹൃത്ത് പോൾ ഷിബു മാസ്റ്റരാണ് പ്രേമേട്ടന്റെ കടയിലെ വെള്ളയപ്പ തേങ്ങാ ചമ്മന്തി കോംബിനേഷനെക്കുറിച്ച് പറഞ്ഞത്. കേട്ടയുടനെ തന്നെ ഷിബുവിനൊപ്പം അങ്ങോട്ട് തിരിച്ചു. ചൂടോടെ വെള്ളയപ്പവും അതിലേക്ക് ഒഴിച്ച തേങ്ങാ ചമ്മന്തിയും ചേർത്ത് കഴിച്ചു. നാവിൽ രുചിയുടെ മേളപ്പെരുക്കം തന്നെ. ദേശിയ പാതയിൽ മാഹി പൂഴിത്തലയിൽ നിന്നും അൽപ്പം ഉള്ളിലേക്കായി മാറി ശ്രീകൃഷ്ണ ക്ഷേത്ര കവാടത്തിൽ തന്നെയാണ് പ്രേമേട്ടന്റെ കട. അൻപത് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ പിതാവാണ് കട തുടങ്ങിയത്.ആ സമയത്ത് മാഹിയിലുള്ള പോണ്ടിച്ചേരി സ്വദേശികളായ ഉദ്യോഗസ്ഥർ ഇവിടത്തെ സ്ഥിരം സന്ദർശകരായിരുന്നു.അന്നവർ കോവിൽപക്കത്തെ 'നായർ കട' എന്നായിരുന്നു ഈ കടയെ വിളിച്ചിരുന്നത്. അന്നവർക്ക് പാത്രത്തിൽ ഇലയിൽ ഭക്ഷണം കൊടുക്കുന്ന ഏക കടയായിരുന്നു നായരുടെ കട. പിതാവിന്റെ മരണശേഷമാണ് പ്രേമേട്ടൻ കട ഏറ്റെടുത്ത് നടത്തുന്നത്. അൻപത് വർഷം മുന്നത്തേ അതേ രുചി തന്നെയാണ് ഇന്നും നാട്ടുകാർക്ക് ഈ കടയെ തങ്ങളുടെ സ്വന്തം കടയാക്കുന്നത് Service: Dine in Meal type: Breakfast Price per person: ₹1–200 Food: 5 Service: 4 Atmosphere: 3