തികച്ചും അപ്രതീക്ഷിതമായി ആണ് ഈ കട കണ്ടുമുട്ടിയത്.. ദർശന സിനി കോംപ്ലക്സിൽ സെക്കൻഡ് ഷോ കഴിഞ്ഞു വരുന്ന വഴി അണ് കണ്ടത്...നല്ല വിശപ്പും അറേബ്യൻ ഫുഡ് കഴിച്ചു വയർ വൃത്തികേട് ആക്കണ്ട എന്ന് കരുതി ദോശ കഴിക്കുവാൻ കയറിയത്... ഒരു 8 ദോശ ഒറ്റ ഇരുപ്പിൽ അകത്തു ആക്കി... ഇത്രയും സോഫ്റ്റ് ആൻഡ് ടേസ്റ്റ് ഉള്ള ദോശ കുറെ നാളുകൾക്കു ശേഷം ആണ് കഴിക്കുന്നത്... പിറവത്ത് പോവുന്ന്നവർ തീർച്ചയായും ഈ കടയിൽ കയറണം എന്നാണ് എന്റെ അഭിപ്രായം... നാടൻ തട്ട് കട .... മറ്റു ഭക്ഷണ വിഭവങ്ങൾ ഒന്നും കിട്ടില്ല. ദോശ ആൻഡ് മുട്ട ..... ചമ്മന്തി pwoli...ഇന്ന് രണ്ടാമതും ആവിടെ പോയി... ദോശ കഴിച്ചു.. രാത്രി 10:30 വരെ ഉണ്ടെന്ന് ആണ് പറഞ്ഞത്.. പകൽ ഉണ്ടോ ഇല്ലിയോ എന്ന് അറിയില്ല.. 4 ടേബിൾ ഉണ്ടാവും.. ഒരു ചെറിയ കട ആണെങ്കിലും.. നല ദോശ കിട്ടും.. ദോശ കട