രണ്ട് മാസം മുൻപ് ഒരു തവണ അവിടെ നിന്നും കഴിച്ച പരിപ്പുവട സാമാന്യം ഭേദമായിരുന്നു. ഇന്ന്, 2023 ഒക്ടോബർ 24ന് കഴിച്ച മുളകുബജി, പഴംപൊരി, എല്ലാം ബിലോ ആവറേജ്. ഒന്നോ രണ്ടോ കടിക്ക് ശേഷം കളഞ്ഞു. സാധാരണ മുളകുബജി കടലമാവിൽ മുക്കിപ്പൊരിച്ചെടുക്കുകയാണ്. ഇവിടെ ഇന്നിപ്പോൾ പഴംപൊരിക്കൂട്ട് തന്നെ ഉപയോഗിച്ചിരിക്കുന്നു എന്ന് തോന്നുന്നു. മധുരമില്ല എന്നേ ഒരു വ്യത്യാസം ഉള്ളു. പെരുമ്പിലാവിൽ ജംഗ്ഷനിൽ രാത്രി മുഴുവൻ പ്രവർത്തിക്കുന്ന ഒരു ചായക്കടയുണ്ട്. ഒരിക്കൽ കയറിക്കഴിച്ചവർ പിന്നെയും കഴിക്കുവാൻ ചെല്ലുമെന്ന് തീർച്ച. ഇളം ചൂടെങ്കിലും ഉള്ള, നല്ല മൊരിഞ്ഞ, സ്വാദുള്ള, എണ്ണക്കടികളാണ് അവിടെ എപ്പോഴും കിട്ടുക. ക്വാളിറ്റി ഭക്ഷണം കൊടുത്താൽ എന്നും ആളുകൾ അന്വേഷിച്ചുവരും. ഇല്ലെങ്കിൽ ആദ്യത്തെ ഓളം കഴിഞ്ഞാൽ കൂടുതൽ നല്ലത് കിട്ടുന്നിടത്തേക്ക് മാറും.