ചില ദിവസങ്ങളിൽ ഇവിടത്തെ ഇറച്ചി ചോർ ഒരു രക്ഷയില്ലാത്ത ടേസ്റ്റ് ആണ് , 2 പീസ് ചിക്കൻ പൊരിച്ചതും നല്ല ഫ്ലേവർ ഫുൾ കൈമ റൈസും കൂടി ആകെ 75 ഒറുപികയേ ഉള്ളൂ , കുശക്കക് 45 രൂപ അതായത് ബിരിയാണി റൈസിന് , നെയ്ച്ചോറിന് വില പോലും ആയിട്ടില്ല , അത്രയ്ക്ക് ചീപ്പ് റേറ്റിന് അതിന് ഡബിൾ ക്വാളിറ്റിയുള്ള ഇറച്ചി ചോർ ആണ് ഇവിടെ വിളമ്പുന്നത്, പണ്ട് വെള്ളിയാഴ്ച മാത്രം ഉള്ളൂ എങ്കിലും ആൾക്കാരുടെ അഭ്യർത്ഥന മൂലം ഇപ്പോൾ എല്ലാ ദിവസവും ഇവിടെ ഇറച്ചിച്ചോറ് ലഭിക്കും , രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമേ സാധനം ഉണ്ടാകൂ , ലിമിറ്റഡ് ആയിട്ടേ ഉണ്ടാക്കുന്നുള്ളൂ അതുകൊണ്ടുതന്നെ വേഗം തീരും , ഇറച്ചി ചോറ് കൂടാതെ രാവിലെ ബ്രേക്ക്ഫാസ്റ്റും കഞ്ഞിയും , ഉച്ചക്ക് നല്ല നാടൻ ചോറും കറികളും ഉണ്ട്, മീൻ പൊരിച്ചതെല്ലും ശോകം ആണ് , കറി ഒപ്പിക്കാം പിന്നെ ആംപ്ലൈറ്റ് ഉണ്ട്, ഇരിട്ടി ബസ് സ്റ്റാൻഡിൽ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഹോട്ടൽ ഇത് തന്നെയാണ്. Service: Dine in Meal type: Brunch Price per person: ₹1–200 Food: 4 Service: 5 Atmosphere: 4