ഇരിട്ടി ടൗണിലെ ഏറ്റവും പുരാതനമായ ഹോട്ടൽ ആണ് ഹോട്ടൽ റൈസിംഗ് സ്റ്റാർ, 1960 കാലഘട്ടത്തിൽ ആണ് ഈ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്, ഇന്നും ഈ ഹോട്ടലിൽ ഒരു വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീലാണ് , ചായ എല്ലാം ഉണ്ടാക്കുന്നത് കനൽ നിറച്ചുള്ള സമാപറിർ ആണ്, ഇന്നത്തെ കാലത്ത് വേറെ എവിടെയും കാണാൻ സാധിക്കില്ല, ഭക്ഷണം എല്ലാം പാകം ചെയ്യുന്നത് വിറകടുപ്പിലും ആണ്, പണ്ട് ഇവിടെത്തെ മട്ടൻ ചാപ്സ് ഭയങ്കര ഫേമസ് ആയിരുന്നു, ഇപ്പം ലോക്ഡൗണിന് ശേഷം മട്ടൻ ചാപ്സ് ഉണ്ടാവാറില്ല, അന്നും ഇന്നും വൈകുന്നേരങ്ങളിൽ ഇവിടെത്തെ പക്കാവട ഫേമസ് ആണ്, അത് പോലെതന്നെ ഇവിടെത്തെ കൽത്തപ്പം, പത്തിരുപത് കൊല്ലം മുൻപ് കഴിച്ച അതേ ടേസ്റ്റ്, ഓരോ കടി കടിക്കുമ്പോഴും 20 കൊല്ലം മുൻപത്തെ കൽത്തപ്പത്തിൻറ്റെ രുചി ഫീൽ ചെയ്യാൻ പറ്റും . Service: Dine in Meal type: Brunch Price per person: ₹1–200 Food: 4 Service: 3 Atmosphere: 5